---
title: "ചമ്പാട് ബസും, പിക്കപ്പ് വാനും കൂട്ടിയിടിച്ചു ; ഡ്രൈവറടക്കം 2 പേർക്ക് പരിക്ക്"
english_title: "Bus and pickup van collide in Chambad; 2 people including driver injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/340481/Bus and pickup van collide in Chambad; 2 people including driver injured"
published_at: "2026-02-06T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698595d4a9156_Untitled-4_copy.jpg"
keywords: []
---

# ചമ്പാട് ബസും, പിക്കപ്പ് വാനും കൂട്ടിയിടിച്ചു ; ഡ്രൈവറടക്കം 2 പേർക്ക് പരിക്ക്

> **Lead Summary:** ചമ്പാട്: ചമ്പാട് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. ചമ്പാട് അരയാക്കൂൽ കുറിച്ചിക്കരയിലാണ് അപകടമുണ്ടായത്. ഇടറോഡിൽ നിന്നും മെയിൻ റോഡിലേക്ക് പ്രവേശിച്ച പിക്കപ്പ് വാനിൽ പാനൂരിലേക്ക് വരികയായിരുന്ന ശരവണ ബസ് ഇടിക്കുകയായിരുന്നു.

## Article Content

ചമ്പാട്: ചമ്പാട് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. ചമ്പാട് അരയാക്കൂൽ കുറിച്ചിക്കരയിലാണ് അപകടമുണ്ടായത്. ഇടറോഡിൽ നിന്നും മെയിൻ റോഡിലേക്ക് പ്രവേശിച്ച പിക്കപ്പ് വാനിൽ പാനൂരിലേക്ക് വരികയായിരുന്ന ശരവണ ബസ് ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ സമീപത്തെ സസ്യ നഴ്സറിയുടെ മതിലിലേക്ക് ഇരച്ചു കയറി. പിക്കപ്പ് വാൻ ഡ്രൈവർക്കും, വാനിലുണ്ടായിരുന്ന കുട്ടിക്കും പരിക്കേറ്റു.

ഇവർ പാനൂർ ഗവ.ആശുപത്രിയിൽ ചികിത്സ തേടി. ബസിൻ്റെ മുൻ ഭാഗം ഭാഗികമായും, ഗുഡ്സിൻ്റെ മുൻ ഭാഗം പൂർണമായും തകർന്ന നിലയിലാണ്. അപകടത്തെ തുടർന്ന് ഏറെ നേരം ഈ മേഖലയിൽ ഗതാഗതം സ്തംഭിച്ചു. വീട്ടിലെ ഗൃഹോപകരണങ്ങൾ മറ്റൊരിടത്തേക്ക് ഷിഫ്റ്റ് ചെയ്യുകയായിരുന്നു പിക്കപ്പ് വാൻ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/340481/Bus and pickup van collide in Chambad; 2 people including driver injured)